പിഎംജിഎസ്‌വൈ പദ്ധതിയിയിൽ കൂടുതൽ റോഡുകൾ അനുവദിക്കണം - ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

തൊടുപുഴ: പ്രധാന മന്ത്രി ഗ്രാമീൺ സഡക് യോജനയിൽ ഉൾപ്പെടുത്തി കൂടുതൽ റോഡുകൾ കേരളത്തിന് അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.

Advertisment

ഡീൻ കുര്യാക്കോസിനോടൊപ്പം എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, ആൻറോ ആൻറണി, തോമസ് ചാഴിക്കാടൻ എന്നിവരും ഉണ്ടായിരുന്നു. പിഎംജിഎസ്‌വൈയിൽ ഉൾപ്പെടുത്തി 1425 കിലോമീറ്റർ റോഡുകളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്.

റോഡുകളുടെ നിർമാണത്തിന് പുതുക്കി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തണമെന്നും. 'സർഫസ് ഡ്രസിങ്' എന്ന പുതിയ റോഡ് നിർമ്മാണ രീതി കേരളത്തിന് അനുയോജ്യമല്ല എന്നും, റോഡുകളുടെ കയറ്റിറക്കം (ഗ്രേഡിയന്റ്റ്) സംബന്ധിച്ച മാനദണ്ഡങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളും കേരളത്തിൻറെയും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെയും സാഹചര്യങ്ങൾക്ക് യോജിക്കുന്നതല്ലായെന്നും ഇക്കാര്യങ്ങളിൽ എല്ലാം ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

publive-image

പിഎംജിഎസ്‌വൈ ഇടുക്കി ജില്ലയിൽ 9 റോഡുകൾക്കായി 62.95 കി.മി നിർമ്മാണത്തിനായി 46.42 കോടി രൂപ സംസ്ഥാനതല എംപവർ കമ്മിറ്റിയുടെ അംഗീകാരം കഴിഞ്ഞ ജൂണിൽ ലഭിച്ചിരുന്നു.

അടുത്ത് തന്നെ 14 റോഡുകൾക്കു കൂടി അംഗീകാരം (ആകെ 89. 84കി.മി.) നൽകുന്നതിനുള്ള നടപടികൾ സംസഥാനതല സാങ്കേതിക സമിതിയുടെ പരിഗണനയിലാണെന്നും ആയത് ഉടൻ അംഗീകാരം ലഭിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഗ്രേഡിയൻറ് അനുപാതത്തിൽ കുറവ് വരുത്തിയാൽ ഇടുക്കി ജില്ലയിലാകെ 500 കി.മി. റോഡ് നിർമ്മിക്കാൻ പി.ഐ.യു സന്നദ്ധമാണെന്നും ഇടുക്കി ജില്ലക്ക് പ്രത്യേക പരിഗണന നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.പി. പറഞ്ഞു.

dean kuriakose
Advertisment