സിപിഎം ആക്രമണം; ഡീൻ കുര്യാക്കോസ് എംപി പരാതി നൽകി

New Update

publive-image

Advertisment

തൊടുപുഴ: തെരെഞ്ഞെടുപ്പ് ദിനത്തിൽ കുമളി - റോസാപ്പൂക്കണ്ടം വാർഡിൽ അക്രമം അഴിച്ചു വിട്ട ഏരിയാ കമ്മറ്റിയംഗം, ലോക്കൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സി.പി.എം ഗുണ്ടാസംഘത്തിനെതിരെ കർശന നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഡീൻ കുര്യാക്കോസ് എം.പി പരാതി നൽകി.

ബൂത്തിന് പുറത്ത് അകലെയായി പോളിംഗ് ദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കോൺഗ്രസ് വാർഡ് സെക്രട്ടറി സാബു ജോർജിനെ മർദ്ദിച്ച് കൊലപ്പെടുത്തുന്നതിന് ശ്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെയും സഹപ്രവർത്തകരെയും പോലീസ് നോക്കി നിൽക്കെ കല്ലെറിയുകയും കൊലവിളി നടത്തുകയും ചെയ്തതായി എം.പി പറഞ്ഞു.

പ്രദേശത്തെ നിരവധി കേസുകളിൽ പ്രതികളായ ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയത്. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതിനും സി.പി.എം നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പരാജയഭീതി അലട്ടുന്ന മാർക്സിസ്റ്റുകാർ പാർട്ടിപ്രവർത്തകരുടെ മേൽ കുതിരകയറാൻ അനുവദിയ്ക്കുകയില്ലന്നും എം.പി. പറഞ്ഞു.

idukki news
Advertisment