പ്രവാസികളുമായി സംവദിച്ച് ഡീൻ കുര്യാക്കോസ് എം പി : മൂന്നേകാൽ മണിക്കൂർ നീണ്ട ഓൺലൈൻ യോഗത്തിൽ പരാതികളും നിർദ്ദേശങ്ങളും ക്ഷമയോടെ കേട്ട് ഡീൻ

New Update

publive-image

ദുബായ്: കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രസ്താവിച്ചു.

Advertisment

ഇൻകാസ് ദുബായ് ഇടുക്കി കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യു.എ.ഇ യിലേ വിവിധ എമിറേറ്റുകളിലേ ഇൻകാസ് ഇടുക്കി കമ്മിറ്റികൾ, ദുബായ് കെഎംസിസി ഇടുക്കി കമ്മിറ്റി പ്രതിനിധികൾ, യുകെ, യുഎസ്എ, അയർലണ്ട്, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്‌, സ്വീഡൻ, ഓസ്ട്രിയ, ഓസ്ട്രേലിയ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേഖലകളിൽ സാന്നിധ്യമുറപ്പിച്ച ഇടുക്കിയിലെ പ്രവാസികൾ തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും എം. പി യുമായി പങ്കുവച്ചു.

യാത്ര നിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ, വിദ്യാർഥികൾ, വിസയുടെ കാലാവധി കഴിഞ്ഞവർ എന്നിവരുടെ പ്രശ്നങ്ങൾ അംഗങ്ങൾ എം.പിയുടെ ശ്രദ്ധയിൽപെടുത്തി. ഇൻകാസ് കെ.എം.സി.സി പ്രവർത്തനങ്ങളെ എം.പി. അഭിനന്ദിച്ചു.

ഇൻകാസ് ദുബായ് ഇടുക്കി കമ്മിറ്റി പ്രസിഡന്റ് അഡ്വ. അനൂപ് ബാലകൃഷ്ണ പിള്ള മോഡറേറ്റർ ആയ യോഗത്തിൽ ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ, ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡൻറ് ടി.പി.രവീന്ദ്രൻ, ഇൻകാസ് ദുബായ് പ്രസിഡൻറ് നദീർ കാപ്പാട്, ഐ.ഒ.സി ഗ്ലോബൽ ഇവെന്റ്സ് കോർഡിനേറ്റർ അനുര മത്തായി, ഇൻകാസ് ഇടുക്കി കമ്മിറ്റി രക്ഷാധികാരി സോജൻ ജോസഫ്, ഇൻകാസ് അബുദാബി വൈസ് പ്രസിഡന്റ് സാബു അഗസ്റ്റിന്, ഇൻകാസ് ഇടുക്കി ഷാർജ പ്രസിഡൻറ് സിജു ചെറിയാൻ, കുവൈറ്റ് ഒഐസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി മണർകാട്,

കെഎംസിസി ദുബായ് ഇടുക്കി കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഹമീദ് നിസാം, സെക്രട്ടറി സൈദാലി കോരത്ത്, സൽമാൻ മണപ്പാടൻ, ഇൻകാസ് ദുബായ് സെക്രട്ടറി ജിജോ നെയ്യശ്ശേരി, ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐഒസി ഓസ്ട്രിയ പ്രസിഡന്റ് സിറോഷ്, ഇൻകാസ് ഇടുക്കി ദുബായ് കമ്മിറ്റി ഭാരവാഹികളായ ഷാബിറ്റ് ടോം കല്ലറക്കൽ, അനീഷ് എബ്രഹാം, അഡ്വ സിജോ ഫിലിപ്പ്, നൗഷാദ് കാരകുന്നേൽ, ഡാനിമോൻ കുര്യാക്കോസ്, ബോബി മാത്യു, ബിജേഷ് ജോൺ, ഷൈജു ജോസഫ്, ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഭാരവാഹികളായ ജോബിൻ സ്, ബാബു ചാക്കോ, ബിനു, വിവിധ രാജ്യങ്ങളിലേ ഐഒസി ഒഐസിസി പ്രസിഡൻറ്മാർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഇൻകാസ് ദുബായ് ഇടുക്കി കമ്മിറ്റി ജനറൽ സെക്രട്ടറി അമൽ ചെറുചിലമ്പിൽ യോഗത്തിൽ നന്ദി പറഞ്ഞു.

Advertisment