ഫിലിം ഡസ്ക്
Updated On
New Update
Advertisment
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം 'ഡിയര്‍ കോമ്രേഡി'ന്റെ ടീസര്‍ പുറത്തെത്തി. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലുമെത്തുന്ന ചിത്രത്തിന്റെ നാല് ഭാഷകളിലെയും ടീസറുകള്‍ ദേവരകൊണ്ട തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തിറക്കിയത്. 1.07 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിദ്യാര്‍ഥി നേതാവായ കഥാപാത്രത്തിന്റെ കലാലയ ജീവിതവും പ്രണയജീവിതവും ചിത്രീകരിച്ചിട്ടുണ്ട്.
https://www.youtube.com/watch?time_continue=20&v=aPafVsQjDw0
രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ മെയ് 31ന് തീയേറ്ററുകളിലെത്തും.