ജുബൈൽ: ഹൃദയാഘാതം മൂലം ജുബൈലിൽ മരണപ്പെട്ട മല പ്പുറം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. തൃപ്പനച്ചി പാല ക്കാട് പരേതനായ കുന്നത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് ബീരാന്റെ മയ്യിത്താണു ജുബൈലിൽ ഖബറടക്കിയത്. സ്വദേശി കളും വിദേശികളുമായി നൂറുക്കണക്കിന് പേർ അന്ത്യകർമ ങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
/sathyam/media/post_attachments/CQ0jXnnMvLTtCLZFfhGT.jpg)
കഴിഞ്ഞ ചൊവ്വാഴ്ച നെഞ്ച് വേദനയെത്തുടർന്ന് അൽമന ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവി ച്ചത്.കഴിഞ്ഞ 30 വർഷമായി ജുബൈലിൽ ബക്കാല, ബൂഫിയ എന്നിവയിൽ ജോലി ചെയ്ത അദ്ദേഹം പത്ത് വർഷത്തില ധികമായി സ്വകാര്യ ടാക്സി ഡ്രൈവറായി ജോലി ചെയ്യുക യായിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പരിചിതനും പരോപകാരിയും പ്രിയങ്കരനുമായിരുന്ന മുഹമ്മദ് ബീരാന്റെ വേർപാട് പ്രവാസികൾക്കിടയിൽ നൊമ്പരമായി മാറി മരണ വാർത്തയറിഞ്ഞ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ജുബൈലിൽ എത്തിയിരുന്നു.
നടപടിക്രമങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി നാസർ കൊടുവള്ളി, മുഹമ്മദ് ബീരാന്റെ ഭാര്യാ സഹോദരൻ ഷബീറലി വാഴക്കാട് എന്നിവർ നേതൃത്വം നൽകി. ഭാര്യ വാഴ ക്കാട് പാറമ്മൽ സഹീറ. അഫ്റ, ഷഹ് ന, മുഹമ്മദ് റോഷൻ എന്നിവർ മക്കളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us