തുടര്‍ ചികിത്സക്കായി നാട്ടിലെത്തി. ആശുപത്രിയിലെത്തും മുന്‍പ് അബ്ദുല്‍ ജെതിമരണത്തിനു കീഴടങ്ങി.

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Saturday, November 16, 2019

വാദി ദവാസിര്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് വാദി ദാവസിര്‍ ജനറൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്ര സ്വദേശി തുടർ ചികിത്സക്കായ് നാട്ടിൽ ബിമാനമി റങ്ങിയപാടെ കുഴഞ്ഞു വീണു മരിച്ചു.മഹാരാഷ്ട്ര രത്നഗിരി സ്വദേശി കസം അബ്ദുല്‍ ജെതി (60) ആണു നാട്ടിലെത്തി എയർപോർട്ടിനു മുന്നില്‍ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

മൂന്നാഴ്ച മുന്‍പാണ് ഹോട്ടല്‍ ജീവനക്കാരനായ അബ്ദുല്‍ ജെതി വാദിദവാസിറിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീണത്‌. തുടർന്ന് ആശുപ്രതിയിലെത്തിക്കുകയും വിശദമായ പരിശോധനയില്‍ ഹൃദയാഘാതമാണെന്നു കണ്ടെത്തി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപതു വര്‍ഷത്തോളമായി വാദി ദവാസിറില്‍ ജോലി ചെയ്തു വരികയായിരുന്ന അബ്ദുല്‍ ജെതി തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് പോകു ന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇദ്ദേഹത്തിന്റെ ഇക്കാമ പുതിക്കിയിരുന്നില്ല.

കടയുടെ തൊഴില്‍ പെർമിറ്റും കാലാവധി കഴിഞ്ഞിതിനാൽ പിഴത്തുക അടക്കമുള്ള ഇരുപത്തി ആറായിരം റിയാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ അടക്കേണ്ടിയിരുന്നു . സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന അബ്ദുല്‍ ജെതിക്കും സുഹൃത്തുക്കള്‍ക്കും ഇത്രയും വലിയ തുക ഒരുമിച്ചു അടക്കുവാന്‍ കഴിയുമായിരുന്നില്ല . വിഷയം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൺവീനർ
അബ്ദുൽ  ലത്തീഫ് മാനന്തേരി, റഫീഖ് മട്ടന്നൂർ എന്നിവർ അബ്ദുല്‍ ജെതിയെ ആശുപത്രി യില്‍ സന്ദര്‍ശിച്ച് സുഹ്ർത്തുക്കളിൽനിന്നും വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി.

തുടർന്ന് അബ്ദുല്‍ ജെതിയുടെ സ്പോൺസറായ മുഹമ്മദ്‌ നാസര്‍ അഷ്വാനുമായി നേരില്‍ സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തൊഴില്‍ മന്ത്രാലയത്തില്‍ അട ക്കേണ്ട തുക അടച്ചു രേഖകള്‍ തയ്യാറാക്കിയെങ്കിലും ആശുപത്രിയില്‍ നിന്നും ഡിസ്ചാ ര്‍ജ് ചെയ്യണമെങ്കില്‍ വലിയൊരു സംഖ്യ വേറെയും അടക്കണമായിരുന്നു. തുടർന്ന് മേഖലയിലെ പൗര പ്രമുഖരായ മുതരഫ് കുടുംബവുമായി സോഷ്യൽ ഫോറം പ്രവര്‍ത്തകര്‍ ബന്ദപ്പെട്ടതിനെ തുടർന്ന് ആശുപത്രി ഇടപാടുകള്‍ തീര്‍ക്കുകയും വാദി ദവാസിര്‍ ആശുപ്രതിയില്‍ നിന്നും സഹോദര പുത്രനോടൊപ്പം അബ്ദുല്‍ ജെതി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. വെള്ളിയഴ് വൈകിട്ട് മുംബൈ എയർപോർട്ടിൽ വിമാനമിറങ്ങിയ അബ്ദുല്‍ ജെതിയെ ഭാര്യയും കുട്ടികളും കുടുംബക്കാരും സ്വീകരി ക്കാന്‍ എത്തിയിരുന്നു. വിമാനത്തിൽ വെച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടി രുന്ന അബ്ദുല്‍ ജെതി എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ രക്തം ഛർദിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ കബറടക്കി .

 

×