റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം: എറണാകുളം കാക്കനാട് സ്വദേശി തെനിലാത്ത്‌വീട്ടിൽ അഷ്‌റഫ് ഇബ്രാഹിം (55) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ദമാമിൽ അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ചികിൽസയിലായിരുന്നു.
Advertisment
/sathyam/media/post_attachments/L6LZQNOUFPf7NNbVE9Jz.jpg)
കടുത്ത പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്ന് ദമാംഅൽ മന ആശുപത്രിയിൽ ചികിൽസയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഫലം നെഗറ്റീവായി.
ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനാൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഹൃദയാഘാതവും ആന്തരിക രക്ത സ്രാവവുമാണ് മരണകാരണമായി കണക്കാക്കുന്നത്. സൗദിയിലെ പ്രമുഖ കാർഗോ കമ്പനിയായ എയർലിങ്ക് കാർഗോയിൽ റീജനൽ മാനേജറായിരുന്നു.
കഴിഞ്ഞ 10 വർഷമായി ദമാമിലുണ്ട്. ഭാര്യ: സാജിത. മക്കൾ: ഫസ്ന, ഫൈഹ. ദിൽഷാമാണ് ജാമാതാവ്. ഇന്ന് ഞായർ വൈകിട്ട് മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് നിയമ സഹായങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us