അബഹയിൽ അപകടത്തിൽ മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു.

New Update

അബഹ: അബഹ ഹൈ മുഹൈളഫീനിൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ സൗദി പൗരന്റെ കാർ ഇടിച്ചു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം സോഷ്യൽ ഫോറം പ്രവർത്തകർ കബറടക്കി.

Advertisment

publive-image

ഈ മാസം ഇരുപതിന്‌ സൗദി പൗരന്റെ കാർ ഇടിച്ചു പിറ്റേന്ന് രാവിലെ അസീർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ച് മരണപെട്ട ഹൈദരാബാദ് ഖാദറാബാദ് സ്വദേശി മുഹമ്മദ്‌ ഗൗസ് (47) പെന്നെലയുടെ മൃതദേഹആണ് അബഹ മഹാല ഖബറിസ്ഥാനിൽ മറവ് ചെയ്തത്.

8 വർഷമായി സൗദി അറേബ്യയിലെ അബഹയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്‌ ഗൗസ്. 13 മാസം മുമ്പ് നാട്ടിൽ ലീവിന് പോയി മകളുടെ വിവാഹം കഴിഞ്ഞു തിരിച്ചു വന്നതായിരുന്നു.ഭാര്യ: മാബൂചാൻ (40), മക്കൾ: മഹിനൂർ (23), മുഹമ്മദ്‌ അസ്ഹറുദ്ധീൻ (21), മുഹമ്മദ്‌ ആസിഫ് (19)

മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ട എംബസി പേപ്പർ വർക്കുകൾ ശരിയാക്കുന്നതിന് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക്‌ വെൽഫയർ ഇൻചാർജ് അബ്ദുറഹ്മാൻ പയ്യനങ്ങാടിയും സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും CCWA മെമ്പറുമായ ഹനീഫ മഞ്ചേശ്വരവും ആദ്യാവസാനം ഉണ്ടായിരുന്നു.

Advertisment