അഡ്വ: പി. ശങ്കരന്‍റെ നിര്യാണത്തോടെ സൗമ്യനായ നേതാവിനെയാണ് നഷ്ട്ടമായത് – കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, February 25, 2020

റിയാദ്: മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ അഡ്വ: പി.ശങ്കരൻ്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി.അനുശോചിച്ചു. 2001 ൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട അദ്ധേഹം എ.കെ. ആൻ്റണി മന്ത്രിസഭയിലെ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായി ഒട്ടനവധി മാതൃകാപരമായ ഭരണ പ്രവർത്തനങ്ങൾ കൊണ്ട് വരാനും അദ്ധേഹത്തിന് സാധിച്ചു.

കൂടാതെ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് 1998 ൽ ലോകസഭയിലേക്ക് എത്തുകയും ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയുടെ മുഖഛായ തന്നെ മാറ്റിയെടുക്കാനും സാധിച്ചു. അതോടൊപ്പം കോഴിക്കോട് ഡി.സി.സി.പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും ദീർഘ കാലം പ്രവർത്തിച്ച സൗമ്യനായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ട്ടമായിരിക്കുന്നത് എന്നും ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ റിയാദ് കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

×