റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമ്മാം: മൂന്നാഴ്ച മുമ്പ് അൽ ഹസ്സയിൽ ഉറക്കത്തിനിടെ മരണപ്പെട്ട കണ്ണൂർ മട്ടന്നൂർ പത്തൊമ്പതാം മൈൽ ചൂരിയോട്ട് മഹ്മൂദിന്റെ മകൻ നദീറിന്റെ മൃതദേഹം അൽ ഹസ്സയിലെ കൂത് ഖബർസ്ഥാനിൽ മറവ് ചെയ്തു.
Advertisment
/sathyam/media/post_attachments/vc1f5X8YsSB7mYoTnT7D.jpeg)
പിതാവ് മഹ്മൂദ്, സഹോദരൻ ജംഷീർ, സഹോദരി ഭർത്താവ് നാസർ എന്നിവരും ഹസ്സയിലെ സാമൂഹിക പ്രവർത്തകരു ൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ മാസം 21 നാണ് നദീർ മരണപ്പെട്ടത്. സൽമാനിയ്യയിലെ ബക്കാലയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ ഡ്യൂട്ടി സമയമായിട്ടും കാണാതിരുന്നതിനെ തുടർന്ന് മുറിയി ലെത്തി വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി അറിയുന്നത്. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.25 വയസ്സ് മാത്രം പ്രായമുള്ള യുവാവിന്റെ മരണം സുഹൃത്തുക്ക ൾക്കും മറ്റ് പ്രവാസികൾക്കും ഞ്ഞെട്ടലുളവാക്കിയിരുന്നു.
പിതാവ് മഹ്മൂദ്, സഹോദരൻ ജംഷീർ, സഹോദരി ഭർത്താവ് നാസർ എന്നിവർ അൽ ഹസ്സയിൽ തന്നെ ജോലി നോക്കുന്നുണ്ട്.
ജമീലയാണ് മാതാവ്.മുംതാസ്, ജംഷീർ,സുഹൈൽ എന്നിവർ സഹോദരങ്ങളാണ്.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ഷുക്കൂർ മാന്നാർ, ജിന്ന (മൊയ്തീൻ) എന്നിവരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us