ദമാമില്‍ ഫുട്‌ബോള്‍ താരം ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു

New Update

ദമാം: മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് (29) ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈ കമ്പനിയില്‍ വെയര്‍ ഹൗസ് ഇന്‍ചാര്‍ജ് ആയ ഇദ്ദേഹം അല്‍ കോബാര്‍ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Advertisment

ഉടന്‍ തന്നെ അടുത്തുള്ള അഖ്റബിയ കിംഗ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോബാർ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ക്ലബ് ആയ ഫോര്‍സ എഫ് സിയുടെ മികച്ച കളിക്കാരനായ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയ റിഞ്ഞു ഫുട്ബാള്‍ പ്രേമികളായ നൂറു കണക്കിനാളുകളും ദമാം ഇന്ത്യൻ ഫുടബോൾ അസോസിയേഷൻ ഭാരവാഹികളും ആശുപത്രിയിലെത്തി.

മൃതദേഹം ഇവിടെ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങ ളുമായി സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കവും ജാഫര്‍ കൊണ്ടോട്ടിയും രംഗത്തുണ്ട്. അവിവാഹിതനാണ്. പിതാവ്: നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദ്. മാതാവ്: ജമീല. സഹോദരങ്ങള്‍: ഹസീന, ആരിഫ, സിദ്ധീഖ് (കോബാർ).

സാദിഖിന്റെ ആകസ്മിക വിയോഗം പ്രവാസ ലോകത്തെ കായിക പ്രേമികളെ ദുഖത്തിലാഴ്ത്തി. നല്ല പെരുമാറ്റവും സൗഹ്യ ദവും പ്രകടിപ്പിക്കുകയും കളിക്കളങ്ങളിൽ നിറഞ്ഞ സാന്നിധ്യ വുമായ സാദിഖിന്റെ വിയോഗം പരിചിതർക്ക് ഇപ്പോഴും താങ്ങാനാവുന്നില്ല. വാരാന്ത്യ ദിവസങ്ങളിൽ ഫോർസ ക്ലബ് സംഘടിപ്പിക്കാറുള്ള കളിയിൽ വളരെ ആവേശപൂർവ്വമാണ് സഹോദരൻ സിദ്ദീഖിനോടൊപ്പം വ്യഴാഴ്ച്ച രാത്രി ഇദ്ദേഹം മൈതാനത്ത് എത്തിയത്.

കളി കഴിഞ്ഞ് സുഹ്യത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കു മ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ടീമിന്റെ പ്രതിരോധ നിരയി ലെ മികച്ച കളിക്കാരനായിരുന്ന സാദിഖിന്റെ വിയോഗത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷനും കോബാർ ഫോർസ എഫ് സി മാനേജ്‌മെന്റും അനുശോചനം രേഖപ്പെടുത്തി.

Advertisment