കുവൈറ്റ് : കുവൈറ്റില്‍ കസിനെ തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ സ്വദേശിയെ കാത്തിരിക്കുന്നത് വധശിക്ഷ . യുവാവിന്റെ മരണം തലയിലേറ്റ കുത്തുമൂലമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് വ്യക്തമായത്. കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി അമിത അളവില്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും സംശയമുണ്ട്.
/sathyam/media/post_attachments/fav8XBgCwbbjLKLr1YUS.jpg)
അഹ്മദി സുരക്ഷാ വിഭാഗമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ കാരണമറിയാന്‍ പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അല്‍ അഹമ്മദി സുരക്ഷ വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
കശാപ്പിനുപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രതി കൊലനടത്തിയത്. ശേഷം ഈ ഉപകരണം ഇയാള്‍ ടെന്റിനുള്ളില്‍ ഒളിപ്പിച്ചിരുന്നു. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും സംശയമുണ്ട്.