ദമാം: സ്വപ്നങ്ങളും മോഹങ്ങളും ബാക്കിയാക്കി വാസുദേവന്‍ ലോകത്തോട് യാത്രപറഞ്ഞു. മൂന്ന് ആഴ്ചയിലേറെയായി ജീവനുവേണ്ടിയുള്ള എല്ലാവരുടെയും പ്രാര്‍ത്ഥന വിഫല മായി സാമുഹ്യപ്രവര്‍ത്തകരെ കണ്ണിരില്‍ ആഴത്തി മരണത്തിന് കീഴടങ്ങി.
/sathyam/media/post_attachments/rcJvtuWEPE8dk6VI6ufP.jpg)
മൂന്നാഴ്ച്ച മുന്‍പ്താ മസസ്ഥലത്ത് കുഴഞ്ഞ് വീണ് ഖത്തീഫിലെ സ്വകാര്യ ആശുത്രിയിൽ ഐ സി യു വിൽ അബോധാവസ്ഥയിൽ ആയിരുന്ന മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവൻ ഇക്കാമയുടെയും ഇൻഷൂറൻസിന്റെയും കാലാവധി കഴിഞ്ഞ തിനാല്‍ ജീവകാരുന്ന്യ പ്രവര്‍ത്തകരുടെ സഹായം കൊണ്ടാണ് ആശുപത്രി ബില്ലുകള്‍ അടച്ചിരുന്നത് .
ദീർഘകാലമായി ഖത്തീഫിൽ പ്ലoബറായി ജോലി ചെയ്തിരുന്ന വാസു ദേവൻ ഒരു വർഷം മുമ്പ് സ്പോൺസർഷിപ്പ് മാറിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പുതിയ സ്പോൺസറെക്കുറിച്ച് കൂടെയുള്ളവർക്കൊ ബന്ധുക്കൾക്കോ യാതൊരു അറിവു മില്ലായിരുന്നു. റൂമിൽ കുഴഞ്ഞ് വീണ ഉടനെ സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സാമ്പത്തികമായി ബുന്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ് വാസുദേവന്റേത്. ഗിരിജയാണ് ഭാര്യ.അശ്വിൻ അശ്വനി എന്നിവർ മക്കളാണ്. ഷാഫി വെട്ടം, കമ്യൂണിറ്റി വെൽഫെയർ വളണ്ടിയർമാരായ ഷാജഹാൻ കൊടുങ്ങല്ലൂർ, റഈസ് കടവിൽ എന്നിവർ വിഷയത്തിൽ ഇടപെടുകയും വാസുദേവനെ ഹോസ്പിറ്റലിൽ സന്ദർശിക്കുകയും എല്ലാം സഹായവും ചെയ്യുന്ന വേളയിലാണ് മരണം സംഭിച്ചത്
നാട്ടില്‍ നിന്ന് മൂന്നര വര്‍ഷം മുന്‍പാണ് എത്തിയത്. വളരെയധികം സാമ്പത്തിക പരാധീ നതഅനുഭവിക്കുന്ന വാസുദേവന് ഭാര്യയും രണ്ടു മക്കളുമുണ്ട്, അനുജന്‍ സുരേന്ദ്രന്‍ റിയാദിലാണ് ജോലി ചെയ്യുന്നത് .നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകു ന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നാതായി അനുജന്‍ സുരേന്ദ്രനും സാമുഹ്യ പ്രവര്‍ത്തകരും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us