/sathyam/media/post_attachments/0DtFeQqecKCNYawpQ8QV.jpg)
സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ ബിആര്‍ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TJ 750605 നമ്പര്‍ ടിക്കറ്റിനാണ്. തിരുവനന്തപുരം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് ചടങ്ങ് നടന്നത്. പൂജാ ബമ്പര്‍ പുതിയ ടിക്കറ്റിന്റെ ലോഞ്ചിംഗും ഇന്ന് നടന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനം നേടുന്ന ആളിനെ കാത്തിരിക്കുന്നത് 25 കോടി രൂപയെന്ന റെക്കോര്‍ഡ് സമ്മാനത്തുകയാണ്. രണ്ടാം സമ്മാനം 5 കോടി. മൂന്നാം സമ്മാനം 1 കോടി വീതം 10 പേര്‍ക്ക്. ബമ്പര്‍ വിജയിക്ക് നികുതി കഴിച്ച് ലഭിക്കുക 15 കോടി 75 ലക്ഷം രൂപ.
രണ്ടാം സമ്മാനം TG 270912 നമ്പര്‍ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം TA 292922 എന്ന നമ്പര്‍ ടിക്കറ്റിനാണ്.
ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആകെ അച്ചടിച്ചത് 67.50 ലക്ഷം ടിക്കറ്റുകളാണ്. ഇന്നത്തെ കണക്കുകള്‍ ഇനി വരേണ്ടതുണ്ട്. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം വരെ വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബംപര്‍ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us