മുഖ്യമന്ത്രി രാജി വയ്ക്കണം – ഡീന്‍ കുര്യാക്കോസ്

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, August 3, 2020

തൊടുപുഴ: സ്വര്‍ണ്ണകള്ളക്കടത്തു കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും സര്‍ക്കാരിന്‍റെ അഴിമതികളും സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസിലും, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ എന്നിവര്‍ രാജീവ് ഭവനിലും, ഡിസിസി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഇടുക്കി ജവഹര്‍ഭവനനിലും സത്യാഗ്രഹം അനുഷ്ഠിച്ചു. വിവിധ കേന്ദ്രങ്ങളിലായി യുഡിഎഫിന്‍റെ പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു.

അഴിമതിയുടെ അപ്പോസ്തോലനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപിആവശ്യപ്പെട്ടു. തൊടുപുഴ രാജീവ് ഭവനില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

×