ഹൃദയമിടിപ്പ് കൂടി;ദീപിക പദുക്കോണ്‍ ആശുപത്രിയില്‍

author-image
Charlie
Updated On
New Update

publive-image

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആശുപത്രിയില്‍. ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്നാണ് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദില്‍ നടക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിനിടെയായിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് കൂടിയത്. ഉടന്‍ തന്നെ ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാവധാനമായതോടെ ദീപികയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

Advertisment

പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദീപിക ഹൈദരാബാദിലുണ്ട്. ചിത്രത്തില്‍ ദീപികയ്ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന്റെ പത്താന്‍ ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Advertisment