ഫിലിം ഡസ്ക്
Updated On
New Update
മധു മണ്ടെന നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിൽ ദ്രൗപതിയായി ദീപിക പദുക്കോണെത്തുന്നു. ചിത്രത്തിന്‍റെ നിർമാതാവ് തന്നെയാണ് വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 2021 ദീപാവലിക്ക് ചിത്രത്തിന്‍റെ ആദ്യ ഭാഗം തിയെറ്ററുകളിലെത്തും.
Advertisment
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്‍റെ കഥ പറയുന്ന ഛപാക് എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണിപ്പോൾ ദീപിക. 2020 ജനുവരിയിൽ ചിത്രം തിയെറ്ററുകളിലെത്തും. ബജിരാവോ മസ്താനി, പത്മാവത് എന്നീ ചരിത്ര പശ്ചാത്തല ചിത്രങ്ങൾക്ക് ശേഷം ദീപികയെത്തുന്ന മറ്റൊരു ചരിത്ര ചിത്രം കൂടിയാണിത്.