ഇതിലും മികച്ച പിറന്നാൾ ആശംസ സ്വപ്നങ്ങളിൽ മാത്രം; ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസകളുമായി ദീപിക പദുകോണ്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമാതാരങ്ങളെല്ലാം സമൂഹമാധ്യങ്ങളില്‍ സജീവമായിരിക്കുന്ന കാലമാണിത്. ലോക്ഡൗണ്‍ കൂടിയായതോടെ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി വ്യക്തിപരമായ വിശേഷങ്ങള്‍ കൂടി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട് എന്നതാണ് സത്യം.

Advertisment

ഇക്കൂട്ടത്തില്‍ മിക്കപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുള്ള താരമാണ് ദീപിക പദുകോണ്‍. ദീപിക മാത്രമല്ല, ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗും സമൂഹമാധ്യങ്ങളില്‍ സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം വലിയ വരവേല്‍പാണ് ലഭിക്കാറ്. 'മാതൃകാ താരദമ്പതികളായാണ് ആരാധകര്‍ ഇവരെ കാണുന്നത് തന്നെ.

മിക്കവാറും വളരെ 'പൊസിറ്റീവ്' ആയതോ, 'ഫണ്‍' ലക്ഷ്യമിടുന്നതോ ആയിരിക്കും ഇരുവരുമൊന്നിച്ചുള്ള പോസ്റ്റുകളെല്ലാം. കൊവിഡ് കാലത്ത് നമ്മള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഇത്തരം ഇടപെടലുകള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകേണ്ടതും.

ഇപ്പോഴിതാ, രൺവീർ സിംഗിന് രസകരമായ പിറന്നാൾ ആശംസ അറിയിക്കുകയാണ് ദീപിക പദുക്കോൺ. ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമായി മാറിയ ഒരു ഡയലോഗ് മാഷപ്പിന് ചുവടുവയ്ക്കുകയാണ് ഇരുവരും. എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്നാണ് നടി വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

അതേസമയം രൺവീർ സിംഗും ദീപികയും ഒന്നിക്കുന്ന ചിത്രമാണ് 83. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 83. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി റണ്‍വീര്‍ സിങ് നടത്തിയ ശ്രമങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

bollywood cinema
Advertisment