ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥയുമായി ദീപികയും

author-image
ഫിലിം ഡസ്ക്
New Update

ദീപികാ പദുകോണിന്‍റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ചപ്പക്ക്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം കാണിക്കുന്ന ചിത്രം കൂടിയാണിത്. ചപ്പക്കിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

Advertisment

publive-image

ട്രെയിലറില്‍ ദീപികാ പദുകോണ്‍ തന്നെയാണ് തിളങ്ങിനില്‍ക്കുന്നത്. ചപ്പക്കില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളി ന്‍റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം ലക്ഷ്മി തന്‍റെ മുഖത്തെ വെറുത്തതും പിന്നെ ഇഷ്ടപ്പെടാനും തുടങ്ങിയതുമൊക്കെ സിനിമയില്‍ കാണിക്കുന്നു.

അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്നാ ഗുല്‍സാറിന്‍റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്ബനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് ചപ്പക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

deepika
Advertisment