New Update
Advertisment
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടി കൊണ്ടുപോയി. തിരുവനന്തപുരം മാറന്നല്ലൂരിൽവെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടി കൊണ്ടുപോയതെന്ന് കണ്ടെത്തി. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷാജിയെന്ന് പൊലീസ് പറയുന്നു.
വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.