കുവൈറ്റ് സ്വദേശികള്‍ക്കും സ്വദേശി സ്ത്രീകളുടെ മക്കള്‍ക്കും തൊഴിലവസരവുമായി പ്രതിരോധ മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, June 11, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് സ്വദേശികള്‍ക്കും സ്വദേശി സ്ത്രീകളുടെ മക്കള്‍ക്കും പ്രൊഫഷണല്‍ സൈനികരായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കി കുവൈറ്റ് പ്രതിരോധ മന്ത്രാലയം. ഞായറാഴ്ച മുതല്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയോളം അപേക്ഷകള്‍ സ്വീകരിക്കും. www.vc.kuwaitarmy.gov.kw. എന്ന ലിങ്ക് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. 18-50 വയസാണ് പ്രായപരിധി.

×