ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/post_attachments/eMcsN0EGpsnblxdP4G4f.jpg)
രാജ്യത്തെ നടുക്കിയ നിർഭയ കൊലക്കേസ് സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ഡെൽഹി പൊലീസിന്റെ കേസ് ഡയറി ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Advertisment
ഇന്ത്യൻ ടെലിവിഷൻ വെബ് ഡ്രാമയായാണ് ചിത്രം പുറത്തിറക്കുന്നത്. റിച്ചി മെഹ്തയാണ് കഥയും സംവിധാനവും. ഷെഫാലി ഷാ, രസിക ദഗ്ഗൽ, ആദിൽ ഹുസ്സൈൻ, രാജേഷ് തൈലാംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മാർച്ച് 22ന് ചിത്രം നെറ്റ്ഫഌക്‌സിൽ പുറത്തിറങ്ങും. ഏഴ് ഭാഗങ്ങളുള്ള സീരീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിലെ ആദ്യ രണ്ട് ഭാഗങ്ങൾ 2019 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ആറ് വർഷങ്ങൾ നീണ്ട റിസർച്ചിനൊടുവിലാണ് ഇതിന്റെ തിരക്കഥ ഒരുക്കുന്നത്. ഡെൽഹിയിലാണ് ചിത്രീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us