New Update
ന്യൂഡൽഹി: രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ഇന്ന് 10 വയസ്സ്. സുഹൃത്തിനൊപ്പം ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ 2012 ൽ ഇതേ ദിവസം രാത്രിയാണ് ക്രൂര പീഡനത്തിനിരയായത്. രാജ്യം നിർഭയ എന്നു വിളിച്ച അവൾ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29നു മരിച്ചു. ഡൽഹി, കേന്ദ്ര സർക്കാരുകളെ പിടിച്ചുലച്ച പ്രതിഷേധത്തിന് രാജ്യം സാക്ഷിയായി.
Advertisment
6 പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ലഭിച്ചു. ഏതാനും വർഷത്തിനു ശേഷം ഇയാൾ ജയിൽമോചിതനായി. മുഖ്യപ്രതി രാംസിങ് ജയിലിൽ തൂങ്ങിമരിച്ചു. മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ‌്ത, വിനയ് ശർമ എന്നിവരെ 2020 മാർച്ചിൽ തിഹാർ ജയിലിൽ തൂക്കിലേറ്റി.