ഡല്‍ഹി: 8 പുതിയ വിമാന സര്‍വ്വീസുകളുമായി എയര്‍ഇന്ത്യ. സര്‍വീസുകളില്‍ ബാങ്കോക്കിലേക്ക് 6 എണ്ണവും (ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം), ഡല്‍ഹിയില്‍ നിന്ന് സിയോളിലേക്കും (ഇഞ്ചിയോണ്‍) ഹോങ്കോങ്ങിലേക്കും പ്രതിവാര അധിക വിമാനങ്ങളും ഉള്‍പ്പെടുന്നു. എല്ലാ സര്‍വ്വീസുകള്‍ക്കും ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഉപയോഗിക്കും.
/sathyam/media/post_attachments/SMZiXBobqPNbp7UWezOt.jpg)
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 2023 വേനല്‍ക്കാല ഷെഡ്യൂളിന് കീഴില്‍ മാര്‍ച്ച് 26 മുതല്‍ മൊത്തം 8 പുതിയ ഫ്‌ലൈറ്റ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പോകുന്നു. ബാങ്കോക്ക്, ഹോങ്കോംഗ്, സിയോള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ ആരംഭിക്കും.
8 പുതിയ ഫ്‌ലൈറ്റ് സര്‍വീസുകളില്‍ ബാങ്കോക്കിലേക്ക് 6 എണ്ണവും ഡല്‍ഹിയില്‍ നിന്ന് സിയോള്‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലേക്കുള്ള അധിക പ്രതിവാര വിമാനങ്ങളും ഉള്‍പ്പെടുന്നു.
236 ഇക്കണോമി ക്ലാസ് സീറ്റുകള്‍ ലഭിക്കും
എല്ലാ വിമാന സര്‍വ്വീസുകള്‍ക്കും ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഉപയോഗിക്കും. 18 ബിസിനസ് ക്ലാസും 236 ഇക്കണോമി ക്ലാസ് സീറ്റുകളും അടങ്ങുന്ന രണ്ട് ക്ലാസ് ക്യാബിന്‍ കോണ്‍ഫിഗറേഷനാണ് ഇവയ്ക്കുള്ളത്. ഇതോടെ ഡല്‍ഹി, മുംബൈ, ചെന്നൈ, ട്രിച്ചി, മധുര എന്നിവിടങ്ങളില്‍ നിന്ന് ബാങ്കോക്ക്, ഹോങ്കോംഗ്, സിയോള്‍, സിംഗപ്പൂര്‍, ടോക്കിയോ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും കീഴില്‍ ആകെ 67 പ്രതിവാര വിമാനങ്ങള്‍ ലഭ്യമാകും.
എയര്‍ ഇന്ത്യയുടെ റൂട്ട് നെറ്റ്വര്‍ക്കില്‍ ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കും മെല്‍ബണിലേക്കും നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകളും ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, ട്രാവല്‍ ഏജന്റുമാര്‍, മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവ വഴി പുതിയ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണ്.