/sathyam/media/post_attachments/lTJypqOAnYbKN5sOQF3A.jpg)
ഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 970 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച പാർലമെൻറ് മന്ദിരം മോദി സർക്കാർ അധികാരത്തിലെത്തി ഒൻപത് വർഷം പിന്നിടുമ്പോഴാണ് നാടിന് സമർപ്പിക്കുന്നത്.പാർലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് നിർമ്മാണം നടത്തുന്നത്.
നാലു നിലകളിലായാണ് മന്ദിരം പണിതുയർത്തിയിരിക്കുന്നത്. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. വിശാലമായ കോൺസ്റ്റ്റ്റ്യൂഷന്‍ ഹാൾ, എംപിമാർക്ക് പ്രത്യേക ലോഞ്ച്, ഡൈനിങ് ഏരിയ, ലൈബ്രറി, സമ്മേളനമുറികൾ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. പാർലമെന്‍റിൻ്റെ വർഷകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കാനാണ് സാധ്യത. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിര്‍വഹിച്ചത്.