/sathyam/media/post_attachments/1qihFslGeXfI9v7CTMAu.jpg)
ഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സെബിക്ക് സുപ്രീം കോടതി മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. അന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് ഓഗസ്റ്റ് 14നകം സമർപ്പിക്കണം. അതിന് ശേഷം കൂടുതൽ സമയം അനുവദിക്കണോ എന്ന് കോടതി തീരുമാനമെടുക്കും. ആറുമാസം സമയം കൂടി അന്വേഷണത്തിനായി നീട്ടി നൽകണമെന്ന് സെബി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നുമാസത്തിലേറെ സമയം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈ 11 ന് കേസിൽ വീണ്ടും വാദം കേൾക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വിരമിച്ച ജസ്റ്റിസ് എ എ സാപ്രെ അധ്യക്ഷനായ
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കക്ഷികളും അവരുടെ അഭിഭാഷകരുമായി
പങ്കിടണമെന്നും കോടതിയുടെ നിർദ്ദേശമുണ്ട്.