സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിന് മുൻകൂർ ജാമ്യം

author-image
Gaana
New Update

publive-image

Advertisment

ഡൽഹി: സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി .വി .ശ്രീനിവാസിന് മുൻകൂർ ജാമ്യം. അസം പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി ശ്രീനിവാസൻ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം കോടതി നിരസിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപി ച്ചത്. അന്വേഷണവുമായി ശ്രീനിവാസ് സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

എഫ്ഐആർ ഫയൽ ചെയ്യുന്നതിന് ഏകദേശം രണ്ടു മാസത്തെ കാലതാമസം കണക്കിലെടുക്കുമ്പോൾ ഹർജിക്കാരന് ഇടക്കാല സംരക്ഷണത്തിന് അർഹതയുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ബി .ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി. ശ്രീനിവാസിനെതിരെ സഹപ്രവർത്തക പരാതി നൽകുന്നതിനു മുൻപ് ട്വീറ്റുകളിലും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും ലൈംഗികാതിക്രമത്തെ സംബന്ധിച്ചആരോപണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisment