Advertisment

കുവൈറ്റില്‍ ട്രാഫിക് വകുപ്പിന്റെ റെഗുലേറ്ററി തീരുമാനങ്ങള്‍ക്കായി ഡെലിവറി കമ്പനി ലൈസന്‍സ് ഉടമകളുടെ കാത്തിരിപ്പ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡെലിവറി കമ്പനികളുമായി ബന്ധപ്പെട്ടുള്ള ലൈസന്‍സുള്ളവര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓരോ ലൈസന്‍സിനും അനുവദനീയമായ ശേഷിയും സംബന്ധിച്ച ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്.

15 മോട്ടോര്‍ സൈക്കിളുകളിലും 10 കാറുകളിലും ഓരോ ഡെലിവറി ലൈസന്‍സിനും പരിധി നിശ്ചയിച്ചിരുന്നെങ്കിലും ഈ മാസം റെഗുലേഷനുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനം പുറപ്പെടുവിക്കുന്നതുവരെ വാഹനങ്ങള്‍ക്കും ബൈക്കുകള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ലൈസന്‍സുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പൊതുഗതാഗതവകുപ്പ് അറിയിച്ചു.

ഡ്രൈവറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ തൊഴിലാളികളുടെയും സാമ്പത്തിക ഗ്യാരന്റിയായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 500 കെ.ഡി ഫീസ് ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. തൊഴിലാളി ജോലി ഉപേക്ഷിക്കുകയും അല്ലെങ്കില്‍ കമ്പനി അടയ്ക്കുകയോ ചെയ്താല്‍ ഈ തുക ലൈസന്‍സിന്റെ ഉടമയ്ക്ക് തിരികെ നല്‍കും.

റെഗുലേറ്ററി തീരുമാനം പുറപ്പെടുവിച്ചില്ലെങ്കില്‍ ലൈസന്‍സ് ഉടമകളും ഡെലിവറി കമ്പനികളുടെ യൂണിയനുകളും പ്രതിഷേധം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisment