/sathyam/media/post_attachments/iBr3gsM5DjWKJu0uVC5h.jpg)
പാലക്കാട്: തൊഴിലവസരങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള പരിപാടികളുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ, സംസ്ഥാനത്ത് വനിതകള്‍ മാത്രമുള്ള ഡെലിവറി സ്‌റ്റേഷനുകള്‍ ആരംഭിക്കും.
ഇതിന്റെ ഭാഗമായി ആറന്മുളയിലും കൊടുങ്ങല്ലൂരിലും വനിതകള്‍ മാത്രമുള്ള രണ്ട് ഡെലിവറി സ്‌റ്റേഷനുകള്‍ ആരംഭിച്ചു. ഡെലിവറി സര്‍വീസ് പാര്‍ട്ണര്‍മാര്‍ (ഡിഎസ്പി) നടത്തുന്ന ഈ സ്റ്റേഷനുകളില്‍ 50-ലേറെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും.
ഈ വനിതാ ഡെലിവറി സ്റ്റേഷനുകളുടെ ആരംഭം ലോജിസ്റ്റിക് മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ആമസോണ്‍ ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ്.
ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് പാക്കേജുകള്‍ എത്തിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ചെറുകിട, ഇടത്തരം ബിസിനസുകളുമായി പങ്കാളികളാകുന്ന ലാസ്റ്റ് മൈല്‍ ഡെലിവറി മോഡലാണ് ഡിഎസ്പി പ്രോഗ്രാം.
സ്ത്രീകള്‍ക്ക് അവരുടെ പ്രാദേശിക അറിവുകള്‍ ഉപയോക്താക്കള്‍ക്ക് ഡെലിവറി തടസ്സമില്ലാതെ നിറവേറ്റുന്നതിന് സഹായകമാകും. കാര്യനിര്‍വഹണ, ഡെലിവറി അസോസിണ്ടയേറ്റ് റോളുകളില്‍ സ്ത്രീകള്‍ ഈ സ്റ്റേഷനുകള്‍ പൂര്‍ണമായും നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.
ഉപഭോക്തൃ സേവനം, പാക്കേജുകള്‍ കൈകാര്യം ചെയ്യല്‍, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ വശങ്ങളില്‍ എല്ലാ അസോസിയേറ്റുകള്‍ക്കും പരിശീലനം നല്കിയിട്ടുണ്ട്.
ആയിരകണക്കിന് സ്ത്രീകള്‍ക്ക് ആമസോണ്‍ തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആമസോണ്‍ ഇന്ത്യാ ലാസ്റ്റ് മൈല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രകാശ് റോച്ച് ലാനി പറഞ്ഞു.
19-ലധികം സംസ്ഥാനങ്ങളിലായി കേന്ദ്രങ്ങളും സോര്‍ട്ടിംഗ് കേന്ദ്രങ്ങളും ശക്തമായ ഡെലിവറി ശൃംഖലയും ഉള്‍പ്പെടുന്ന പ്രവര്‍ത്തന ശൃംഖലയുള്ള ആമസോണ്‍ ഇന്ത്യ സ്ത്രീകള്‍, എല്‍ജിബിടിക്യു കമ്മ്യൂണിറ്റി, പൂര്‍വ സൈനിക ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും മറ്റുമായി സവിശേഷ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍മാരായ വ്യക്തികള്‍ നടത്തുന്ന കേന്ദ്രങ്ങളും ശ്രവണ വൈകല്യമുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന മുംബൈയിലെ സൈലന്റ് ഡെലിവറി സ്റ്റേഷനുകളും കമ്പനിക്കുണ്ട്