കുവൈറ്റിലും 'ഡെല്‍റ്റ'വകഭേദം; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയ വക്താവ്; ജനങ്ങള്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം; സ്വദേശികളും പ്രവാസികളും ആശങ്കയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ആളുകളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. ഒക്ടോബറില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം കുവൈറ്റില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

Advertisment

വൈറസിന്റെ പാറ്റേണ്‍ പഠിക്കാന്‍ മന്ത്രാലയം ജനിതക പരിശോധന നടത്തുമെന്ന് അല്‍ സനദ് അറിയിച്ചു. 62-ലധികം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എല്ലാ സ്വദേശികളും പ്രവാസികളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് വക്താവ് ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വദേശികളും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ആശങ്കയിലാണ്. ഇന്ത്യയില്‍ നിന്നുള്ള പരിചയക്കാരോടും മറ്റുമായി ഇതിനെക്കുറിച്ച് വിശദാംശങ്ങള്‍ ആരായുകയാണ് പ്രവാസികള്‍.

Advertisment