കേരള കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗമായി ഡെന്നിസ് കെ. ആന്റണിയെ മനിർദ്ദേശം ചെയ്തു

New Update

publive-image

Advertisment

കോട്ടയം: കേരള കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗമായി ഡെന്നിസ് കെ. ആന്റണിയെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി നാമനിർദ്ദേശം ചെയ്തു.

കൊരട്ടി ഗ്രാമപഞ്ചായത്ത്‌ അംഗം, ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എന്നീ നിലകളയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ആദിവാസി സൗഹൃദ ബ്ലോക്ക്‌ പഞ്ചായത്ത്‌, കടലാസ് രഹിത ബ്ലോക്ക്‌ പഞ്ചായത്ത്, തരിശ് രഹിത ബ്ലോക്ക്‌ പഞ്ചായത്ത്, സ്പിൽ ഓവർ രഹിത ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലുള്ള പ്രവർത്തന മികവിന്റെ സാക്ഷ്യങ്ങളാണ്.

വിദ്യാർത്ഥി, യുവജന, തൊഴിലാളി, പ്രവർത്തകനും മുൻനിര സംഘടകനുമാണ്‌. ചാലക്കുടി നിയോജകമണ്ഡലത്തിൽ നിന്നും 1057 വോട്ടുകൾക്കാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി (സിഎല്‍സി) സംസ്ഥാന പ്രസിഡന്റ്‌ ആയി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ആദിവാസി - തോട്ടം മേഖലയിൽ പ്രവർത്തിയ്ക്കുന്ന യുവഗ്രാമം എന്ന സന്നദ്ധ സംഘടനയുടെ ചെയർമാൻ ആണ്.

kerala congress m
Advertisment