/sathyam/media/post_attachments/Q21gBesDeIku8Aym2q1U.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസം മുമ്പ് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജികുമാർ ലക്ഷ്മണൻ സന്തോഷത്തോടെ നാട്ടിലേക്ക് പുറപ്പെട്ടു.
കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് നേരിട്ട് ഇടപെട്ടാണ് ആശുപത്രിയിലെ ചികിത്സയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്. തുടയെല്ലിനേറ്റ പരിക്കിന് ഓപ്പറേഷൻ ചെയ്താണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് കുവൈത്ത് കെ.എം.സി.സി.യുടെ മണ്ഡലം ഭാരവാഹിയായ മജീദ് നന്തിയുടെ കൂടെ നാട്ടിലേക്കയച്ചു.
കണ്ണൂർ വിമാനത്തവാളത്തിലേക്കാണ് അദ്ദേഹത്തെ യാത്രയാക്കിയത്. കുവൈത്ത് കെ.എം.സി.സി.യുടെ പ്രവർത്തനങ്ങളെയും സഹായത്തേയും ഒരിക്കലും മറക്കില്ലെന്ന് ഈറനണിയിച്ചുകൊണ്ടു ഷാജികുമാർ പറഞ്ഞു.
ഷാജികുമാറിനെ നാട്ടിലേക്കയക്കുന്നതിനു വേണ്ടി എല്ലാവിധ പിന്തുണയും നൽകിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും വിശിഷ്യാ അംബാസഡർ ശ്രീ.സിബി ജോർജിന്റെയും ഇടപെടലുകൾ യാത്രാനടപടികൾ എളുപ്പമാക്കിയതായും അതിനു പ്രത്യേകം നന്ദി അറിയിക്കുന്നതായും ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us