New Update
ചങ്ങരംകുളം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു.
Advertisment
വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനായ വിനീഷ് നിർമ്മാണ തൊഴിലാളിയായിരുന്നു.