വിദ്യാലയവും സമൂഹവും തമ്മിലുളള ആശയ വിനിമയത്തിൽ ഗുണപരമായ മാറ്റം; തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്റെറി സ്കൂളിൻ്റെ മുഖപത്രം ദേശദീപം പ്രകാശനം ചെയ്തു

New Update

publive-image

Advertisment

തച്ചമ്പാറ: ദേശ വിശേഷവും വിദ്യാലയ വർത്തകളുമായി പുറത്തിറങ്ങുന്ന തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്റെറി സ്ക്കൂളിൻ്റെ മുഖപത്രം 2021 ജൂൺ ലക്കം പുറത്തിറങ്ങി.

2007 മുതൽ ദേശദീപം പ്രസിദ്ധികരിച്ച് വരികയാണ്. പ്രമുഖ ദിനപത്രങ്ങളിൽ സേവനമനുഷ്ഠിച്ച ജോയ് ശാസ്താംപടിക്കൽ, പി.എ. വാസുദേവൻ തുടങ്ങിയ പ്രഗൽ പത്രപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി .കെ.നാരായണ ദാസ് ആണ് ആദ്യ ലക്കം പ്രകാശനം ചെയ്തത്.തുടർന്ന് എല്ലാ വർഷവും കൂടുതൽ മികവോടെ പ്രസിദ്ധികരിച്ച് വരുന്നുണ്ട് ഈ സ്‌കൂൾ പത്രം.

കുട്ടികളിൽ പത്രപ്രവർത്തനത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനും,ആനുകാലിക വാർത്തകളെ വിശകലനം ചെയ്യാനുള്ള താൽപര്യം വളർത്താനും ലക്ഷ്യം വെച്ചുള്ള ഉദ്യമമാണിത്. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾക്ക് പ്രോൽസാഹനം കൊടുക്കാനും ,സ്ക്കൂളിൽ നടക്കുന്ന പരിപാടികൾ രക്ഷിതാക്കൾക്കും, പൊതു സമൂഹത്തിനും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുന്നു.

ഈ പ്രതിസന്ധി കാലഘട്ടത്തിൽ ദേശ ദീപത്തിൻ്റെ പ്രവർത്തനത്തിന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ഡിജിറ്റൽ പത്രം എന്ന ആശയം രൂപപ്പെട്ടത്. എല്ലാമാസവും ഇത് പ്രസിദ്ധികരിച്ച് കുട്ടികൾക്ക് എത്തിക്കാനാണ് തീരുമാനം.

ഈ അധ്യയന വർഷത്തെ ആദ്യ ലക്കം കോങ്ങാട് എം.എൽ.എ കെ.ശാന്തകുമാരി പ്രകാശനം ചെയ്തു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. മാനേജർ വൽസൻ മഠത്തിൽ മുഖ്യ അഥിതിയായിരുന്നു.

പ്രിൻസിപ്പൽ വി.പി ജയരാജൻ, ഹെഡ്മാസ്റ്റർ ബെന്നി ജോസ് കെ, പി.ടി.എ പ്രസിഡണ്ട് എം.രാമചന്ദ്രൻ, എ.വി ബ്രൈറ്റി, പി.എം ബൾക്കിസ്, പി.എസ്.പ്രസാദ്, പി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

palakkad news
Advertisment