ഇന്ത്യയിലെ പൗരത്വം നഷ്ടപ്പെടാന്‍ സാധ്യയുണ്ടെന്ന് അറിയിപ്പു ലഭിച്ച 20 ദശലക്ഷ ത്തോളം ആളുകളെ പാര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അസമില്‍ കൂട്ട തടങ്കല്‍ ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ഓഗസ്റ്റില്‍ ഇന്ത്യ പ്രസിദ്ധീകരിച്ച അന്തിമ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍സി) പട്ടിക പ്രകാരം അസമിലെ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് 1.9 മില്യണ്‍ ആളുകളെ ഒഴിവാക്കി യിട്ടുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് - സെപ്തം ബര്‍ മാസങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസ്, റോയിട്ടേഴ്സ്, അല്‍ജസീറ എന്നീ പ്രമുഖ മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
/sathyam/media/post_attachments/ZejSj6DHncW3pUEE2CuU.jpg)
രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയവര്‍ തങ്ങള്‍ പൗരന്മാരാണെന്ന് തെളിയിക്കാന്‍ അപ്പീല്‍ നല്‍കേണ്ടതാണ്. ഇന്ത്യയുടെ പുതിയ നീക്കം പലര്‍ക്കും പൗരത്വം മാത്രമല്ല രാജ്യവും ഇല്ലാതാകുമെന്ന് യുഎന്‍ അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകള്‍ ആശങ്ക പ്രകടിപ്പിച്ചു.
അയല്‍രാജ്യമായ മുസ്ലിം ഭൂരിപക്ഷ ബംഗ്ലാദേശില്‍ നിന്നാണ് കുടിയേറ്റക്കാര്‍ എത്തിയ തെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് നിയമപരമായി ജീവിക്കുന്ന മുസ്ലിംകളുടെ ജീവിതവും എന്‍ ആര്‍ സി മൂലം ചോദ്യ ചിഹ്നമായിത്തീര്‍ന്നിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു.
/sathyam/media/post_attachments/QgWbRDySpoUZr9CkTK7L.jpg)
രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജനന സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള രേഖകള്‍ നല്‍കേണ്ടതുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളില്‍, രേഖകള്‍ സൂക്ഷിക്കുന്നത് പ്രായോഗികമാകാറില്ല. ക്യാമ്പുകള്‍ പണിയുന്നവര്‍ ഉള്‍പ്പെടെ പലരും എന്‍ആര്‍സിയുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങളില്‍ ആശങ്കാകുലരാണ്.
'ഞങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല,' അസമിലെ ഗോള്‍പാറ ഗ്രാമത്തിനടുത്തുള്ള ഒരു സൈറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിലൊരാളായ മാലതി ഹജോംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആസൂത്രണം ചെയ്തിട്ടുള്ള 10 തടങ്കല്‍ കേന്ദ്രങ്ങളിലൊന്നാണ് ഗോള്‍പാറ ക്യാമ്പ് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ഫുട്ബോ ള്‍ പിച്ചുകളുടെ വലുപ്പമുള്ള ഇത് 3,000 പേരെ ഉള്‍ക്കൊള്ളാവുന്ന തരത്തി ലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
/sathyam/media/post_attachments/7dxlQ07TQoFh51C3He46.jpg)
ഈ തടങ്കല്‍ കേന്ദ്രത്തില്‍ ഒരു സ്കൂളും ആശുപത്രിയും സുരക്ഷാ സേനയ്ക്കായി ഉയര്‍ന്ന അതിര്‍ത്തി മതിലും വാച്ച് ടവറും സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതിയി ടുന്നുണ്ട്. അസമിലെ മുസ്ലിം സമുദായത്തെ ലക്ഷ്യമിടാന്‍ മോഡി ഭരണകൂടം എന്‍ആര്‍ സി ഉപയോഗിക്കുന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നതിനിടയിലാണ് ഈ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്.
എന്‍ആര്‍സി വളരെ വൈകിയെന്നും ഇത് പൂര്‍ത്തീകരിക്കുന്നതിന് കര്‍ശനമായ സമയ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും പറഞ്ഞ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുകയാ ണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് അവകാശം നിലനിര്‍ത്താമെന്നും പ്രാദേശിക 'ഫോറിനേഴ്സ് ട്രൈബ്യൂണലുകളില്‍' അപ്പീല്‍ നല്‍കാന്‍ 120 ദിവസമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അത് പരാജയപ്പെട്ടാല്‍, അവര്‍ക്ക് അവരുടെ കേസുകള്‍ അസം ഹെക്കോടതിയിലേക്കും ആത്യന്തികമായി സുപ്രീം കോടതിയിലേക്കും കൊണ്ടു പോകാം. അപ്പീലിന്‍റെ എല്ലാ തലങ്ങളിലും പരാജയപ്പെടുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നത് ഇനിയും തീരുമാനിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us