ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഏപ്രിൽ 11-ന്

New Update

publive-image

ഡിട്രോയിറ്റ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണിവരെ വാറൻ സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ വെച്ച് കോവിഡ് കുത്തിവെപ്പ് ക്ലിനിക് സംഘടിപ്പിക്കുന്നു.

Advertisment

അമേരിക്കയിൽ ആദ്യമായാണ്‌ ഒരു മലയാളി സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് കുത്തിവെപ്പ് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നത്. കേരള ക്ലബ്ബ് മാർച്ച് 21-ന് അൻപതു വയസ്സിന് മുകളിൽ ഉള്ളവർക്കായി ഒരു വാക്‌സിൻ ഡ്രൈവ് ക്രെമീകരിക്കുകയും അതിൽ ധാരാളം ആളുകൾക്കു കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്‌തു. പതിനാറ് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഫൈസർ വാക്‌സിൻ ലഭ്യമാക്കാനുള്ള ക്രമീകരണമാണ് ഇപ്പോൾ ചെയ്‌തിരിക്കുന്നത്.

വാക്‌സിൻ ആവശ്യമുള്ളവർ കേരള ക്ലബ്ബിന്റെ വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തി കോവിഡ് എന്ന മഹാമാരിയിൽ നിന്നും സമൂഹത്തെ വിമോചിപ്പിക്കുവാൻ കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്നും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: അജയ് അലക്സ് 734-392-4798, പ്രാബസ് ചന്ദ്രശേഖരൻ 248-506-4996, ആശാ മനോഹരൻ 248-346-3983.

-അലൻ ചെന്നിത്തല

us news
Advertisment