പ്രണയം പറഞ്ഞ് കാർത്തി; ‘ദേവി’ലെ പുതിയ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കാര്‍ത്തി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ദേവ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. “അണങ്കെ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഗാനം.

താമരൈ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരന്‍, ഭരത് സുന്ദര്‍,ടൈപ്പ്, ക്രിസ്റ്റഫര്‍, അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്നാണ്. തീരന്‍ അധികാരം ഓന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തി നായകനായെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ദേവ് എന്ന സിനിമയ്ക്കുണ്ട്.

രജത് രവിശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ദേവ് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നാറായിരിക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ചേസും ആക്ഷനും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നതും.

മണാലിയില്‍ വെച്ചായിരിന്നു ‘ദേവ്’ ന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. രാകുല്‍ പ്രീത്, പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment