പുനലൂരിൽ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുവാൻ ദേവസ്വം ബോർഡ് വകുപ്പ് മന്ത്രി നേരിട്ടെത്തി: സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ശബരിമല ഇടത്താവളം ഉടൻ തുടങ്ങണമെന്ന് സുപാൽ എംഎൽഎ

author-image
Charlie
Updated On
New Update

publive-image

Advertisment

കൊല്ലം: വരാൻപോകുന്ന മണ്ഡലകാലവുമായി ബന്ധപ്പെട്ട് പുനലൂരിൽ എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് നേരത്തെ തന്നെ  സുപാൽ എംഎൽഎ മന്ത്രിക്കും,ദേവസ്വം വകുപ്പിനും നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് നിലവിലുള്ള പ്രവർത്തനങ്ങൾ എംഎൽഎ വിലയിരുത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിർദേശങ്ങൾ നിവേദനമായി എംഎൽഎ മന്ത്രിക്ക് സമർപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വകുപ്പ് മന്ത്രി നേരിട്ട് എത്തി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയത്. പുനലൂർ റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു മുമ്പാകെ പുനലൂർ എംഎൽഎ പിഎസ് സുപാൽ മണ്ഡലകാലവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ പറ്റി ദേവസ്വം വകുപ്പ് മന്ത്രി മുമ്പാകെ അവതരിപ്പിച്ചു.

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് നിന്ന് ഉൾപ്പെടെ പുനലൂരിൽ എത്തിച്ചേരുന്ന തീർത്ഥാടകർ അവരുടെ ഇടത്താവളമായി പുനലൂരിനെ കാണുമ്പോൾ ഇവിടുത്തെ ഇടത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലകാലത്തും അനുവദിക്കുന്ന തുക വളരെ വേഗം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് എംഎൽഎ യോഗത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. പുനലൂർ കൈപ്പുഴ ദേവസ്വം ക്ഷേത്രം കേന്ദ്രമാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ശബരിമല ഇടത്താവളം തുടങ്ങണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

അന്യസംസ്ഥാനത്തു നിന്ന് ഉൾപ്പെടെ എത്തുന്ന തീർത്ഥാടകർക്ക്‌ പമ്പയിലേക്ക് പോകുന്നതിന് ആവശ്യമായ ബസ് സർവ്വീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നേരത്തെ തന്നെ എംഎൽഎ കെ.എസ്‌.ആർ.റ്റി.സി വകുപ്പ് മന്ത്രിയ്ക്ക്‌ നിവേദനം സമർപ്പിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലുള്ള നടപടികൾ വേഗത്തിൽ ആക്കുവാനുള്ള ദേവസ്വം വകുപ്പ് മന്ത്രിയുടെ സഹായകരമായ ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

പുനലൂരിൽ അന്യസംസ്ഥാനത്ത് ഉൾപ്പെടെ എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾ ഉൾപ്പെടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ വളരെ അടിയന്തരിമായി പൂർത്തീകരിക്കണമെന്നും തീർത്ഥാടകർക്ക് കെ.എസ്‌.ആർ.റ്റി.സി ബസ് ബുക്ക് ചെയ്ത് പമ്പയിലേക്ക് പോകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനുള്ള നടപടികൾ ഉൾപ്പടെ വേഗത്തിലാക്കാൻ ദേവസം മന്ത്രിയുടെ സഹായങ്ങൾ ഉണ്ടാകണമെന്നും എം.എൽ.എ ആവിശ്യപെട്ടു. തുടർന്ന് വിവിധവകുപ്പുകളിൽ നിന്ന് പങ്കെടുത്ത വകുപ്പ് മേധാവികൾ നാളിതുവരെ ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. പുനലൂരിൽ അടുത്ത് മണ്ഡലകാലത്തോടുകൂടി തന്നെ പുനലൂരിൽ
ശബരിമല ഇടത്താവളം അനുവദിച്ചുകൊണ്ട് മിനി പമ്പ എന്നറിയപ്പെടുന്ന പുനലൂരിനെ ശബരിമലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി കൂടുതൽ തുക ലഭിക്കുന്നതിന് വേണ്ടിയുള്ള സഹായകരമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. എം.എൽ.എ നിർദ്ദേശിച്ചത് പോലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി മറ്റ് ഇതര കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുള്ളത് മാറ്റി പുനലൂരിൽ തന്നെ നിലനിർത്തിക്കൊണ്ട് കാര്യക്ഷമമായ പ്രവർത്തനം നടത്തുന്നതിനായി ഉള്ള സഹായവും നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

നിലവിലുള്ള ഇടത്താവളത്തിന്റെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ശബരിമല തീർത്ഥാടന കാലത്ത് നടത്തണമെന്ന് മന്ത്രി നിർദേശം നൽകി. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന
റോഡുകളുടെ മെയിന്റൻസ് വർക്കുകൾ വളരെ അടിയന്തരമായി പൂർത്തീകരിക്കുവാൻ PWD,നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോടും മന്ത്രി ആവശ്യപ്പെട്ടു കെ.എസ്‌.ആർ.റ്റി.സി യിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ഉയർന്നുവന്ന നിർദ്ദേശങ്ങൾ അർഹിക്കുന്ന പരിഗണനയോടെ തന്നെ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ശബരിമല തീർത്ഥാടന കാലത്ത് യാതൊരു കുറവും ഉണ്ടാവാത്ത നിലയിൽ കാര്യങ്ങൾ ക്രമീകരിക്കാനുള്ള ഇടപെടലുകൾ നടത്തും എന്ന് മന്ത്രി അറിയിച്ചു.

മണ്ഡലത്തിലെ വിവിധ സർക്കാർ ഹോസ്പിറ്റലുകളിൽ ആവശ്യമായ നിലയിലുള്ള ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് മണ്ഡലകാലത്ത് തീർത്ഥാടകർക്ക് പരിഗണന നൽകി ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുവാൻ മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സംയുക്തമായി ശബരിമല തീർത്ഥാടന കാലത്ത് റോഡുകളിൽ പരിശോധന നടത്തി അപകടങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കൈകൊള്ളാൻ മന്ത്രി നിർദേശിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ആയി നൽകി.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉള്ള ടീം രൂപീകരിച്ചുകൊണ്ട് കൃത്യമായ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തണമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്കോട് പ്രവർത്തനം ഉണ്ടാകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടുത്ത മണ്ഡലകാലത്തിന് മുൻപായി തന്നെ ശബരിമല തീർത്ഥാടകർക്ക് വേണ്ട എല്ലാ പ്രവർത്തനങ്ങളും ചെയ്യുവാൻ കഴിയുന്ന നിലയിൽ പുനലൂരിനെ ഇടത്താവളമായി ഉയർത്തുന്നതിനുള്ള നടപടികൾക്ക് വേണ്ട ക്രമീകരണങ്ങൾ വരുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി യോഗത്തെ അറിയിച്ചു യോഗത്തിൽ മന്ത്രിയെയും, എം.എൽ.എയെയും കൂടാതെ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വിപി ഉണ്ണികൃഷ്ണൻ, ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ, പുനലൂർ വിവിധ ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർതുടങ്ങി നിരവധി ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Advertisment