Advertisment

വഞ്ചനയുടെ മുഖം അകത്തും ജീവിതം കാണിച്ചു തരുന്ന വിജില പുറത്തും വ്യത്യസ്ത കഥ പറഞ്ഞ് ധനയാത്ര മുന്നേറുന്നു.

author-image
കാര്‍ത്തിക വൈഖരി
Updated On
New Update

പെണ്ണായി പിറന്ന തുകൊണ്ടുമാത്രം ഇര കൾ ആയിത്തീരുകയും ചതിയിൽ അകപ്പെടുകയും ചെയ്യുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ്" ധനയാത്ര" എന്ന സിനിമയിലൂടെ. എന്തുമായി തീരാവുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ പെണ്ണ് എങ്ങനെയൊക്കെ ആകാൻ പാടില്ല എന്നും ഈ ചിത്രം വരച്ചു കാട്ടുന്നു

Advertisment

publive-image

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച് കുടുംബത്തിനു വേണ്ടി ജീവിക്കുന്ന തികച്ചും സാധാരണക്കാരിയായ വിജിലയ്ക്ക് പ്രത്യേക ഘട്ടത്തിൽ ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു.

ഓരോ ഘട്ടങ്ങളിലായി ദേവരാജൻ എന്ന ബിസിനസ് മാനും ഷംല കുര്യൻ എന്ന ഫാഷൻ മോഡ ലുംവിജിലയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ ജീവിതം വീണ്ടും ഗതിമാറി.

കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച വിജിലയ്ക് പിന്നീടങ്ങോട്ട് മറ്റു പലർക്കും വേണ്ടി പുതിയ വേഷങ്ങൾ കെട്ടേണ്ടി വരുന്നു.

ആത്മസംഘർഷങ്ങളെ യും പ്രതിസന്ധികളെയും മറികടക്കാനായി വിജില ഒറ്റയ്ക്ക് നിന്ന് പൊരുതുമ്പോൾ പുതിയ കാലത്തെ ചില സമസ്യകൾ ഇവിടെ പൂരിപ്പിക്കപ്പെടുന്നു.ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ധനയാത്ര"  സ്ത്രീ മനസ്സിലൂടെയുള്ള യാത്രയാണ്.

പെണ്ണും അവളുടെ കണ്ണീരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ജയിക്കുന്നത് ആരായിരിക്കും?

വിജില എന്ന ശക്തമായ കഥാപാത്രത്തെ ശ്വേതാ മേനോൻ അവതരിപ്പിക്കുന്നു. ദേവരാജൻ  ആയി റിയാസ്‌ഖാനും ഷംല കുര്യൻ ആയി തെലുങ്ക് ചലച്ചിത്ര താരം സന്ദീപഅയ്യരും എത്തുന്നു. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷൻസ് ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ചന്ദ്രൻ രാമന്തളി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

ലൈൻ പ്രൊഡ്യൂസർ ആഷിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു ജി കെ, ഛായാഗ്രഹണം വേണുഗോപാൽ എഡിറ്റിംഗ് രഞ്ജൻ എബ്രഹാം ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മ, ജിനേഷ് കുമാർ എരമം, ഗിരീഷ് കുന്നുമ്മൽ, സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ, രാജാമണി പശ്ചാത്തല സംഗീതം ബിജിബാൽ,മേക്കപ്പ് അനിൽ നേമം, കലാസംവിധാനം രാംകുമാർ വസ്ത്രാലങ്കാരം അസീസ് പാലക്കാട് പ്രൊഡക്ഷൻ കൺട്രോളർ എ കെ ശ്രീജയൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ കമൽ പയ്യന്നൂർ, സ്റ്റിൽസ് അനസ് പടന്നയിൽ.

ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്, ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ. soja jolly, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് സഹതാരങ്ങൾ ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്തു.

Advertisment