അഭിനയ വസന്തത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ധനുഷ്; സ്പെഷ്യൽ വീഡിയോ വഴി ആഘോഷിച്ച് ഫാൻസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമയിൽ ധനുഷിന് മധുര പതിനേഴ്.രണ്ടു പതിറ്റാണ്ടോളം നീളുന്ന സാന്നിധ്യത്തിന് ഫാൻസ്‌ ഒരു സ്പെഷ്യൽ സമ്മാനം നൽകുകയാണ്. ആക്ടർ ധനുഷ് ഫാൻ ക്ലബ് ഒരു വീഡിയോ തന്നെ ധനുഷിനായി ചെയ്തിരിക്കുന്നു. ധനുഷ് മാഷ് അപ്പ് 2019 എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഇതുവരെയുള്ള ധനുഷ് കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.

2002 ലാണ് ചലച്ചിത്ര രംഗത്തേക്കുള്ള ധനുഷിന്റെ അരങ്ങേറ്റം. കസ്തൂരിരാജ സംവിധാനം നിര്‍വ്വഹിച്ച ‘തുള്ളുവതോ ഇളമൈ’ എന്നതായിരുന്ന ധനുഷിന്റെ ആദ്യ ചിത്രം. 2003 ല്‍ പുറത്തിറങ്ങിയ തിരുടാ തിരുടി എന്ന ചിത്രത്തിലാണ് നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത്.

‘ആടുകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010- ല്‍ മികച്ച നടനുള്ള പുരസ്‌കാരവും ധനുഷിന് ലഭിച്ചിട്ടുണ്ട്. ഡ്രീംസ്, ദേവതയെ കമ്‌ടേന്‍, കനാക്കാലം, വിളയാടല്‍ ആരംഭം, പൊല്ലാതവന്‍, യാരടി നീ മോഹിനി, പഠിക്കാതവന്‍, ഉത്തമപുത്തിരന്‍, ശീടന്‍, മാപ്പിളൈ, വടചെന്നൈ, മാരി 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയനായി. വെട്രിമാരന്‍ സംവിധാനം നിര്‍വ്വഹിച്ച മാരി 2 ആണ് ധനുഷിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അടുത്ത ചിത്രം അസുരനിൽ നായിക മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ.

Advertisment