ബിസിനസ്‌ പൊട്ടി തരിപ്പണമായി കടത്തിന്മേൽ കടം കയറി,ജീവിക്കാൻ ഒരു മാർഗവും ഇല്ല; നടി ധന്യമേരി വര്‍ഗീസിന്റെ ജീവിതത്തിൽ സംഭവിച്ചത്

author-image
മൂവി ഡസ്ക്
New Update

publive-image

Advertisment

ബിഗ് ബോസ് സീസൺ 4 അതിൻ്റെ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോൾ വ്യത്യസ്തമായ ടാസ്ക്കുകളുമായി ഷോയിൽ മത്സാർത്ഥികൾ ഓരോരുത്തരും വാശിയോടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഇതുവരെ നല്കിയിട്ടില്ലാത്ത ഒരു ടാസ്‌ക്കായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയത്. ‘പണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുക’ എന്നായിരുന്നു ടാസ്ക്കിൻ്റെ പേര്. ജീവിതത്തിൽ പണത്തിന് എത്ര മാത്രം പ്രധാന്യം ഉണ്ടെന്ന് പറയുന്നതിന് ഇടയിൽ ഒട്ടുമിക്ക മത്സരാർത്ഥികളും വളരെ വിഷമത്തോടെയാണ് സംസാരിച്ചത്. ടാസ്ക്കിൽ എല്ലാവരും പണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ധന്യ മേരി വർഗീസിൻ്റെ അനുഭവങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

ധന്യ മേരി വർഗീസിൻ്റെ വാക്കുകൾ …

താനും, അച്ഛനും സഹോദരനും അടങ്ങുന്നതാണ് തങ്ങളുടെ കുടുംബമെന്നും ഒരു സാധാരണ ഫാമിലിയായിരുന്നെന്നും കുറച്ച് കഴിഞ്ഞപ്പോൾ വീട്ടുകാർ തന്നെ ഡാൻസ് പഠിക്കുന്നതിനായി ചേർത്തെന്നും ചെറിയ ട്രൂപ്പുകളിലെല്ലാം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ കുറച്ച് വരുമാനം ലഭിച്ചിരുന്നതായും കോളേജിൽ എത്തിയപ്പോഴാണ് മോഡലിങ്ങിലേയ്ക്ക് പ്രവേശിക്കുന്നതെന്നും അപ്പോഴും കൈയിൽ പൈസ കിട്ടിയപ്പോൾ താൻ വീട്ടിലെ ആവശ്യങ്ങൾക്കാണ്‌ പ്രാധാന്യം നൽകിയിരുന്നതെന്നും ധന്യ പറയുന്നു.

സിനിമയിൽ അഭിനയിച്ചതിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചിരിക്കാം എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നതെന്നും എന്നാൽ അത് തെറ്റിധാരണയാണെന്നും വളരെ കുറഞ്ഞ പണം മാത്രമാണ് ലഭിച്ചിരുന്നതെന്നും കിട്ടിയ പൈസയിൽ നിന്ന് മിച്ചം വെച്ച് കുറച്ചു സ്വർണം വാങ്ങിയിരുന്നതായും ബാക്കി അച്ഛൻ ലോൺ എടുത്തിട്ടാണ് തൻ്റെ വിവാഹം നടത്തിയതെന്നും ധന്യ പറഞ്ഞു. അതുവരെ തൻ്റെ പപ്പ ആരോടും കടം വാങ്ങിയിരുന്നില്ലെന്നും തൻ്റെ വിവാഹത്തിന് വേണ്ടിയാണ് വലിയൊരു പണം കടമെടുത്തതെന്നും ധന്യ കൂട്ടിച്ചേർത്തു.

ജോണിൻ്റെ വീട്ടുകാർക്ക് ബിസിനസും മറ്റുമല്ലേ ധാരാളം കടം കാണുമെന്ന് തൻ്റെ കസിൻ പറഞ്ഞിരുന്നതായും വിവാഹത്തിന് അച്ഛൻ തനിയ്ക്ക് അൽപ്പം ഭൂസ്വത്ത് തന്നിരുന്നതായും ധന്യ പറയുന്നു. വിവാഹം കഴിഞ്ഞ് മകൻ ജനിച്ചതിന് പിന്നാലെയാണ് അവരുടെ ബിസിനസ് പൊളിയുന്നതും കടത്തിന് മേലേ വമ്പൻ കടം ഉണ്ടാകുന്നതെന്നും, തൻ്റെ സ്വർണവും സ്ഥലവുമെല്ലാം ആദ്യമേ അവർക്ക് നൽകിയിരുന്നതായി ധന്യ സൂചിപ്പിച്ചു. എന്നാൽ പ്രശ്നങ്ങൾ എല്ലാം ഉണ്ടായി അവസാനം കുറ്റം മുഴുവനും തൻ്റെ നേർക്കാണ് ഉണ്ടായതെന്നും ധന്യ പറയുന്നു.

വാർത്തകളിലെല്ലാം തന്നെക്കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നതെന്നും താനാണ് കുറ്റക്കാരിയെന്ന് വീട്ടുകാർ ഉൾപ്പടെ പറഞ്ഞിരുന്നതായും എല്ലാം തകർന്ന് തരിപ്പണമായ അവസ്ഥയിൽ നിന്നാണ് ‘സീതാ കല്ല്യാണം’ എന്ന പരമ്പരയിൽ അവസരം ലഭിക്കുന്നതും ഭർത്താവിനും ആ സമയത്ത് കുറച്ച് പ്രോഗ്രാം ലഭിക്കുന്നത്. അതുവരെ തനിയ്ക്ക് ഒരു തരത്തിലുള്ള ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ഈ ഷോയിൽ പോലും വന്നത് ജീവിക്കാൻ വേണ്ടിയാണെന്നും തനിയ്ക്ക് മറ്റൊരു ജീവിത മാർഗവും ഇല്ലെന്ന് ധന്യ പറയുന്നു.

ടാസ്ക് കൊടുക്കുന്നതിന് ഇടയിൽ തനിയ്ക്ക് ഇത് ചെയ്യാൻ കഴിയില്ലെന്നെല്ലാം ധന്യ പറയുന്നുണ്ടായിരുന്നു. താൻ ഇപ്പോൾ പറയുന്നത് പോലും ഏത് രീതിയിൽ പുറത്തു വരുമെന്ന് അറിയില്ലെന്നും എന്ത് വന്ന് കഴിഞ്ഞാലും അത് ജോണിന് നേരേയാകുമെന്നും ചില കാര്യങ്ങൾ പറയുന്നത് നമ്മുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കും എന്ന് ഓർത്തിട്ടാണെന്നും അതുകൊണ്ടാണ് ഇതുവരെയും ഇതൊന്നും പറയാതിരുന്നതെന്നും പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും എന്നുള്ളത് കൊണ്ടാണ് ഷോയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിസമതിച്ചതെന്നും കുറച്ച് കാര്യങ്ങളെങ്കിലും നടക്കുമെല്ലോ എന്ന് കരുതിയാണ് ഷോയിൽ പങ്കെടുക്കാൻ വന്നതെന്നും – ധന്യ പറഞ്ഞു നിർത്തി.

Advertisment