Advertisment

"അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല ദേവി കടാക്ഷം"; ധർമ്മജന് ആശംസകളുമായി പിഷാരടി

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

publive-image

ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘നിത്യഹരിത നായകൻ’. ചിത്രത്തിലൂടെ ധർമ്മജൻ ആദ്യമായി പിന്നണി ഗായകനാകുകയാണ്.

publive-image

സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്ന ധർമ്മജന് ആശംസകളുമായി എത്തുകയാണ്രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്കിൽ പേജിലൂടെയാണ് പിഷാരടി ധർമ്മജന്റെ പുതിയ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ …..24 നു എന്റെ പേജിൽ കൂടെ തന്നെ ……പ്രതികാരദാഹി ആണവൻ” രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു…

publive-image

ധർമ്മജൻ ബോൾഗാട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് നിത്യഹരിത നായകൻ. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ മനു തച്ചേട്ടും ധർമ്മജനും ഒരുമിച്ചു ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജയഗോപാലാണ്.പാലായിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങൾ കൂട്ടിച്ചേർത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ പവനാണ്. ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, സാജൻ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രം ഈ വർഷം നവംബറിൽ തിയേറ്ററുകളിൽ എത്തും.

Advertisment