ധമാക്കയില്‍ നിക്കിയോടൊപ്പം നിക്കറിട്ട് ധര്‍മ്മജൻ… വൈറലായി ലൊക്കേഷന്‍ ചിത്രം

ഫിലിം ഡസ്ക്
Thursday, August 22, 2019

ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധമാക്കയിലെ ധര്‍മ്മജന്റെ വേറിട്ട ലുക്ക് നേരത്തെ വൈറലായി മാറിയിരുന്നു.

ഫ്രീക്ക് ലുക്കിലാണ് ഇത്തവണയും ധര്‍മ്മജന്‍ എത്തുന്നത്. നിക്കി ഗല്‍റാണിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.

കഴിഞ്ഞ ദിവസം ധമാക്ക സെറ്റില്‍ വെച്ച്‌ നിക്കി ഗല്‍റാണിക്കൊപ്പം എടുത്തൊരു ഫോട്ടോ ധര്‍മ്മജന്‍ പങ്കുവെച്ചിരുന്നു. നിക്കിക്കൊപ്പം നിക്കറിട്ട് എന്ന രസികന്‍ ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

×