/sathyam/media/post_attachments/VC0UvLgSTZpyKYWH7UO9.jpg)
പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ വികല വിദ്യാഭ്യാസ നയം ചെറുക്കുക, പ്രൈമറി സ്കൂളുകളിൽ പ്രഥമ ദ്ധ്യാപക നിയമനം നടത്തുക, എഞ്ചിനിയറിങ്ങ് പ്രവേശനത്തിന് പ്ലസ് ടു മാർക്കു കൂടി പരിഗണിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ കലക്ടേറ്റിനു മുമ്പിൽ ധർണ്ണ നടത്തി.
സംസ്ഥാന സെക്രട്ടറി പി.കെ മാത്യം ഉദ്ഘാടനം ചെയ്തു. കെ. സതീഷ് മോൻ അധ്യക്ഷനായി. എം.എൻ വിനോദ്, സി ദിനകരൻ, ഉണ്ണികൃഷ്ണൻ, ലിൻ്റോ വേങ്ങശ്ശേരി എന്നിവർ പ്രസംഗിച്ചു.