ചുമട്ട് മസ്ദൂർ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് മുൻവർഷം നൽകിയ കോവിഡ് ധനസഹായം ഈ വർഷം വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കുക, മുൻഗണനാ ലീസ്റ്റിൽ ഉൾപെടുത്തി കോവിഡ് വാക്സിൻ ക്യാമ്പു് സംഘടിപ്പിച്ച് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുമ്പിൽ ചുമട്ട് മസ്ദൂർ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി.

ബി.എം.എസ്. ജില്ല പ്രസിഡൻറ് സലിം തെന്നിലാപ്പുരം ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻറ് 'വി.മണികണ്ഠൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി വി.മാധവൻ, ആർ.ഹരിദാസൻ, എം.എം.വേലു.എം .ദണ്ഡപാണി;പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment