റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമ്മാ: പ്രഭാത നമസ്കാരത്തിനിടെ തിരുവനന്തപുരം കല്ലറ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കുറിഞ്ഞിലക്കാട് പ്ലാവില പുത്തൻ വീട്ടിൽ ഹുസൈൻ (52 ) ആണ് മരിച്ചത്. നാരിയയിൽ വെച്ച് ശനിയാഴ്ച പുലർച്ചെ പള്ളിയിൽ സുബഹി നമസ്കാരം നിർവഹിക്കുമ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്.
Advertisment
/sathyam/media/post_attachments/ORMl0e9Tm7r6cdHCVQki.jpg)
15 വർഷമായി ജുബൈൽ പാണ്ട ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ വൈസറായി ജോലി ചെയ്തുവരികയായിരുന്നു. നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം ഇവിടെ തന്നെ കബറടക്കുമെന്നു ഖഫ്ജിയിൽ ജോലിചെയ്യുന്ന സഹോദരൻ റഫീഖ് അറിയിച്ചു.
നേരത്തെ ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ഭാര്യ സെലീനയും മക്കളായ ആമിന, മറിയം, അബ്ദുല്ല, റഹ്‌മ എന്നിവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് പോയത്. സഹോദരങ്ങൾ : അബ്ദു ൽ ഹലീം മൗലവി, റഫീഖ്(ഖഫ്ജി), അബ്ദുൽ കബീർ മൗലവി, സക്കീന, താഹിറ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us