Advertisment

ഉറക്കത്തിലായിരിക്കേ ചെർപ്പുളശ്ശേരി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു; ഇത്തരം മരണങ്ങൾ ഏറുന്നു; കൊറോണാ കാലത്തെ വിയോഗങ്ങൾ പ്രവാസികൾക്ക് നൽകുന്നത് ഇരട്ടി സങ്കടം

New Update

ജിദ്ദ: പ്രവാസികൾക്കിടയിൽ ഉറക്കത്തിലുള്ള മരണം പെരുകുകയാണ്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശി പരേതനായ മാട്ടറ മുഹമ്മദിന്റെ മകനും ജിദ്ദയിലെ നിസ്സാൻ കാർ കമ്പനിയിലെ സ്പെയർപാർട്സ് വിഭാഗം മാനേജരുമായ സലിം മാട്ടറ (61) ചൊവാഴ്ച അർദ്ധ രാത്രിയ്ക്ക് ശേഷം മരണപ്പെട്ടതും ഉറക്കത്തിലായിരിക്കേ. ഉറങ്ങാൻ കിടന്ന സലിം മരണത്തി ലേയ്ക്ക് നീങ്ങുകയായിരുന്നു. ഒരു ദിവസം മുമ്പ് സമാന സ്വഭാവത്തോടെ മക്കയിൽ മലപ്പുറം ജില്ലയിലെ മമ്പാട് നടുവക്കാട് സ്വദേശി മരണപ്പെട്ടിരുന്നു.

Advertisment

publive-image

ചൊവാഴ്ച രാത്രി വൈകിയും പതിവ് പോലെ സലിം കുടുംബസമേതം ടെലിവിഷൻ കണ്ടുകൊ ണ്ടിരിക്കുകയായിരുന്നു. അതിനിടെ, കിടക്കാനായി അദ്ദേഹം ബെഡ്റൂമിൽ പോയി. കുറച്ചു നേരം കഴിഞ് കിടപ്പു മുറിയിൽ ചെന്ന് നോക്കിയ ഭാര്യയ്ക്ക് തളർന്നു കിടക്കുന്ന ശരീരമാണ് കാണാ നായത്. ഉടൻ, സുഹൃത് സലിം തുടങ്ങിയവർ വീട്ടിലെത്തി. വിവരമറിയിച്ചതനുസരിച് ഔദ്യോ ഗിക ആരോഗ്യ പ്രവർത്തകരും വീട്ടിലെത്തി. അവരുടെ പരിശോധനയിൽ മരണം സംഭവിച്ച തായി സ്ഥിരപ്പെടുകയായിരുന്നു. ഉടൻ മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുക യും ചെയ്തു.

32 വർഷങ്ങളായി കുടുംബ സമേതമായിരുന്നു മാട്ടറ സലിം ജിദ്ദയിൽ കഴിഞ്ഞിരുന്നത്. മലയാളി സമൂഹത്തിലെ പൊതുപ്രവർത്തകൻ കൂടിയായിരുന്നു. എം ഇ എസ്, കൈരളി തുടങ്ങിയ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വന്നിരുന്നു. മാതാവ്: ബീബിമാൾ. ഭാര്യ: ആയി ഷാബി, മക്കൾ: നൂറ, ലൈല, ആമിർ. മരുമക്കൾ: നഹാസ് (ദുബൈ) ഹിജാസ് (ബഹ്‌റൈൻ). സഹോദരങ്ങൾ: സൈഫു, സുഹൈൽ, റുബീന, ആസ്യ.

സലീമിന്റെ മൃതദേഹം ജിദ്ദയിലെ ബനീമാലിക് മഖ്ബറയിൽ ബുധനാഴ്ച്ച  ഉച്ചയ്ക്ക്  ശേഷം  ഖബറടക്കി.  കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചതിനാൽ ഏതാനും പേർക്ക് മാത്രമാണ് ജനാസാ ചടങ്ങുകൾക്ക് അനുമതി ലഭിച്ചിരുന്നത്.

32 വർഷങ്ങളായി കുടുംബ സമേതമായിരുന്നു മാട്ടറ സലിം ജിദ്ദയിൽ കഴിഞ്ഞിരുന്നത്. മലയാളി സമൂഹത്തിലെ പൊതുപ്രവർത്തകൻ കൂടിയായിരുന്നു. എം ഇ എസ്, കൈരളി തുടങ്ങിയ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വന്നിരുന്നു. മാതാവ്: ബീബിമാൾ. ഭാര്യ: ആയി ഷാബി, മക്കൾ: നൂറ, ലൈല, ആമിർ. മരുമക്കൾ: നഹാസ് (ദുബൈ) ഹിജാസ് (ബഹ്‌റൈൻ). സഹോദരങ്ങൾ: സൈഫു, സുഹൈൽ, റുബീന, ആസ്യ.

ഉറക്കത്തിലുള്ള മരണവും കൊറോണാ കാലത്തെ മരണവും

ഉറക്കത്തിലായിരിക്കെയുള്ള മരണങ്ങളും തളർന്ന് വീണുകൊണ്ടുള്ള മരണങ്ങളും ആശങ്ക ജനിപ്പിക്കുന്ന വിധത്തിൽ ഇയ്യിടെയായി പ്രവാസികൾക്കിടയിൽ വര്ധിച്ചുവരുന്നതായാണ് നിരീക്ഷണം. യുവാക്കളും മധ്യവയസ്കരുമായ നിരവധി മലയാളി പ്രവാസികളാണ് പൊടുന്നനെയും നിശബ്ദ സ്വഭാവത്തോടെയുള്ളതുമായ മരണങ്ങൾക്ക് ഇരയായാവുന്നത്.

അതോടൊപ്പം, കൊറോണാ കാലത്ത് സ്വദേശത്തും പ്രവാസ നാട്ടിലും സംഭവിക്കുന്ന മരണങ്ങൾ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാക്കുന്ന സങ്കടം ഇരട്ടിയാണ്.

രാജ്യാന്തര ഗതാഗതം നിർത്തിയിട്ടിരിക്കുന്ന വേളയിൽ പ്രവാസ ദേശത്തു വെച്ച് മരിക്കുന്ന പ്രവാസികൾക്ക് സ്വന്തം മണ്ണിലെ അന്ത്യനിദ്രയോ കുടുംബാംഗങ്ങൾക്ക് അന്ത്യദർശനമോ സാധിക്കാതെ വരുന്നത് പോലെ, സ്വദേശത്തുണ്ടാകുന്ന പ്രിയപ്പെട്ടവർക്കായുള്ള അന്ത്യകർമങ്ങളിൽ സംബന്ധിക്കാനുള്ള അവസരം ഇവിടെയുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും ഇല്ലാതെയാവുകയുമാണ്. അതോ ടൊപ്പം, പള്ളികളിൽ സംഘടിത നിസ്കാരങ്ങൾ ഇല്ലാതാവുകയും ആളുകൾ കൂട്ടം കൂടുന്നതിൽ കണിശമായ നിയന്ത്രണം കൂടി ഉള്ളതിനാൽ, മരണാനന്തര ചടങ്ങുകളിലെ ജനപങ്കാളിത്തം സാധിക്കാതെയും പോകുന്നു.

Advertisment