ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്തുകളി പ്രേമി കള്‍ക്ക് ആവേശവും ആരവും ഒരുപോലെ സമ്മാനിച്ച് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടി പ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പിന്റെ 32 മത്സരങ്ങളില്‍ 18 മത്സരങ്ങള്‍ പൂര്‍ത്തിയായി.
/sathyam/media/post_attachments/FHHZWdP4otH5IPKBzoF9.jpg)
കഴിഞ്ഞ വാരാന്ത്യ ദിവസങ്ങളിലായി ആറു മത്സരങ്ങള്‍ സംഘടിപ്പിച്ചു. വ്യഴാഴ്ച്ച നടന്ന ആദ്യ മത്സരത്തില്‍ മാന്‍ഡ്രഡ് എഫ് സി ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് റെയില്‍ ബോയെ പരാജയപ്പെടുത്തി മാഡ്രഡ് എഫ് സി യുടെ സഹല്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരം ദമാം സോക്കറും ഫോര്‍സാ എഫ് സി യും തമ്മിലായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.
ദമാം സോക്കറിന്റെ ഗോള്‍ കീപ്പര്‍ റഹീസ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഈ എം എഫ് റാക്ക കോര്‍ണിഷ് സോക്കര്‍ ക്ലബിനെ ഒന്നിനെതിരേ മൂന്നു ഗോളു കള്‍ക്ക് പരാജയപ്പെടുത്തി. ഇ എം എഫ് ന്റെ ജാബിര്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരത്തില്‍ എഫ് സി ദമാം ഖാലിദിയ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി എഫ് സി ദമാമിന്റെ ഗോള്‍കീപ്പര്‍ സാദിഖ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം മത്സരത്തില്‍ യങ്സ്റ്റാര്‍ ടൊയോട്ട ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സ്‌പോട്ടിങ്ങ് ഖാലിദി യയെ പരാജയപ്പെടുത്തി യങ് സ്റ്റാറിന്റെ അഖില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
നാലാം മത്സരത്തില്‍ യൂത്ത് ക്ലബ് ഒന്നിനെതിരെ അഞ്ചു ഗോളു കള്‍ക്ക് ദല്ലാ എഫ് സി യെ പരാജയപ്പെടുത്തി. യൂത്ത് ക്ലബിന്റെ വിഷ്ണു മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസി ഡന്റ് മുസ്തഫ കാവായി, ആര്‍ പി എം ഈസ്റ്റേണ്‍ റീജിയന്‍ ഓപ്പറേഷന്‍ മാനേജര്‍ റിയാസ്, കെ എം സി സി ഈസ്റ്റേണ്‍ പ്രോവിന്‍സ് സെക്രട്ടറി ഹമീദ് വടകര, ദമാം ഒ ഐ സി സി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി അസ് ലം ഫറൂക്, നവയുഗം കേന്ദ്ര കമ്മിറ്റി അംഗം മണികുട്ടന്‍, സാമൂഹ്യ പ്രവര്‍ത്തക മഞ്ജു മണികുട്ടന്‍, സഫ ഹോസ്പിറ്റല്‍ പ്രതിനിധി അമീര്‍ അലി കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡിഫ ടൂര്‍ണമെന്റ് കമ്മറ്റി ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും സംഘാടനത്തിന് നേത്യത്വം നല്‍കി. അബ്ദുറ ഹ്മാന്‍ വാണിയമ്പലം, റിയാസ് എടത്തനാട്ടുകര, അര്‍ഷാദ്, ഷിയാസ് താനൂര്‍ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us