Advertisment

മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ പട്ടാളക്കാരനായി ദിലീപ് എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പട്ടാളക്കാരനായി ദിലീപ് എത്തുന്നു. ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്‍റെ കഥാപാത്രം.

Advertisment

publive-image

ഒരു കോമഡി ലൗസ്റ്റോറി ആയിരിക്കും ചിത്രം. സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്‍റെ കഥാപാത്രം. കശ്‍മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത്. അവിടെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നു. പക്ഷേ ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല.

മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷന്‍ എന്നതാണ് ആലോചിക്കുന്നത്. ഒന്നുകില്‍ കശ്മീരിലോ അല്ലാത്തപക്ഷം ഉത്തരാഖണ്ഡിലോ സിനിമ ഷൂട്ട് ചെയ്യും. മേജര്‍ രവി പറഞ്ഞു.അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്‍റെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുകയെന്നും മേജര്‍ രവി അറിയിച്ചു.

major ravi
Advertisment