ദിലീപ് ചിത്രം മൈ സാന്‍റായുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും

ഫിലിം ഡസ്ക്
Monday, December 2, 2019

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈ സാന്‍റായുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സണ്ണി വെയിനും അഭിനയിക്കുന്നുണ്ട്.

തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് നിര്‍മാതാക്കളില്‍ ഒരാള്‍.

ചിത്രത്തിന്‍റെ സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. നവാഗതനായ ജെമിന്‍ സിറിയക് കഥ തിരക്കഥ സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന പുതിയ കമ്ബനിയാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

×